Tuesday, April 26, 2011

ഈച്ചയും പൂച്ചയും


(ചെറുകഥ)
രചയിതാവ് : ശശിചന്ദ്രന്
 കേരളത്തില് അനേകം മുത്തശ്ശിക്കഥകളുണ്ട്. അവയില് നിന്ന് വ്യത്യസ്തമാണ് ഈച്ചയും പൂച്ചയും.  ഇന്ന് കുട്ടികള്ക്ക് കഥ പറഞ്ഞുകൊടുക്കാന് മുത്തശ്ശി ഇല്ല. അതുകാരണം ഇന്നു കുട്ടികള്ക്ക് പറഞ്ഞുകൊടുക്കുന്നത് പുസ്തകങ്ങള് ആണ്. ആ കാരണത്താല് ഇന്ന് ഇത്തരത്തിലുള്ള പുസ്തകങ്ങള് വളരെ കൂടുതലായി ഇറങ്ങുന്നുണ്ട്. ഈ പുസ്തകം നല്ല രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈച്ചയും പൂച്ചയും കൂടി കഞ്ഞി വെച്ചു. ഈച്ച അവര്ക്ക് കോരിക്കുടിക്കാന് പ്ലാവില തേടി പോയി. ആ തക്കത്തിന് പൂച്ച മുഴുവന് കഞ്ഞിയും കുടിച്ചു. എന്നിട്ട് പശുവിനോടും ഇടയനോടും ഇടയന്റെ കയ്യിലെ വടിയോടും വടിയുണ്ടായ മരത്തോടും മരത്തിലെ കിളിയോടും കിളിയെ പിടിക്കുന്ന വേടനോടും വേടന്റെ കയ്യിലെ കത്തിയോടും ഒക്കെ സഹായം ചോദിച്ചു.    
ചിത്രങ്ങള് വരച്ച അശോക് മാമനും എഴുതിയ ശശിമാമനും എന്റെ വക പ്രത്യേകതാങ്ക്സ്.

Sunday, April 10, 2011

സര്‍ക്കസ്

(നോവല്‍)
രചയിതാവ് : വി. മാധവന്‍ നായര്‍ (മാലി)
പ്രസാധനം : ഡി. സി. ബുക്സ്, 1961, വില 50 രൂപ
സര്‍ക്കസ് എന്ന നോവല്‍ എന്റെ മനസ്സിനെ വല്ലാതെ കുളിര്‍പ്പിച്ചു. ഈ നോവല്‍ ഒരു സര്‍ക്കസിന്റെ കഥയാണ്‌. കോമന്‍ മാസ്റ്റര്‍ എന്ന സര്‍ക്കസുകാരന് കുറെ മൃഗങ്ങള്‍ ഉണ്ടായിരുന്നു. അവരെ ഒക്കെ വഞ്ചിച്ച് ചിരിക്കുടുക്കയെ കോമന്‍ മാസ്ടരുടെ അകന്ന ബന്ധുവായ  കേളന്‍ തട്ടിക്കൊണ്ടുപോയി. ഈ ഭാഗം വായിച്ചിട്ട് എനിക്ക് വിഷമം ആയി. ഇതില്‍ പറയുന്നത് കോമന്‍ മാസ്റ്റര്‍ എന്ന പാവം സര്‍ക്കസുകാരന്റെ കഥയാണ്‌. അദ്ദേഹം  സ്വത്ത്‌ നഷ്ടപ്പെട്ട് മരിച്ചു. ഈ നോവലിലെ ചില ഭാഗങ്ങള്‍ എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഇതിലെ കേളന്‍ ജയിലില്‍ ആയതു നന്നായി. ആ മൃഗങ്ങള്‍ക്ക് കുറച്ചു സമാധാനം കിട്ടിയല്ലോ.

Friday, April 8, 2011

പുസ്തകം വളര്‍ത്തിയ കുട്ടി

(നോവല്‍)
രചയിതാവ് :  മുഹമ്മ രമണന്‍
പ്രസാധനം : ചിന്ത പബ്ലിഷേഴ്സ്, 1994, വില 60 രൂപ 

പുസ്തകം വളര്‍ത്തിയ കുട്ടി എന്ന ബാലനോവല്‍ എന്റെ മനം കവര്‍ന്നു. ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് ഒരു കുട്ടിയുടെ കഥയാണ്‌. എത്ര ചെറുപ്രായത്തിലാണ്   അവന് പീഡനങ്ങള്‍ ഏറ്റത്. ഇതിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍ അമ്മയും വിനയനുമാണ്. കടത്തിണ്ണയില്‍ ജനിച്ചിട്ടും അവന്‍ എല്ലാത്തിനെയും അതിജീവിച്ചു. എനിക്ക് ഈ കഥ നല്ലവണ്ണം ഇഷ്ടപ്പെട്ടു. ഞാന്‍ ഇതുവരെ വായിച്ച കഥകളില്‍ ഏറ്റവും നല്ലത് ഇതാണ്.