Sunday, April 10, 2011

സര്‍ക്കസ്

(നോവല്‍)
രചയിതാവ് : വി. മാധവന്‍ നായര്‍ (മാലി)
പ്രസാധനം : ഡി. സി. ബുക്സ്, 1961, വില 50 രൂപ
സര്‍ക്കസ് എന്ന നോവല്‍ എന്റെ മനസ്സിനെ വല്ലാതെ കുളിര്‍പ്പിച്ചു. ഈ നോവല്‍ ഒരു സര്‍ക്കസിന്റെ കഥയാണ്‌. കോമന്‍ മാസ്റ്റര്‍ എന്ന സര്‍ക്കസുകാരന് കുറെ മൃഗങ്ങള്‍ ഉണ്ടായിരുന്നു. അവരെ ഒക്കെ വഞ്ചിച്ച് ചിരിക്കുടുക്കയെ കോമന്‍ മാസ്ടരുടെ അകന്ന ബന്ധുവായ  കേളന്‍ തട്ടിക്കൊണ്ടുപോയി. ഈ ഭാഗം വായിച്ചിട്ട് എനിക്ക് വിഷമം ആയി. ഇതില്‍ പറയുന്നത് കോമന്‍ മാസ്റ്റര്‍ എന്ന പാവം സര്‍ക്കസുകാരന്റെ കഥയാണ്‌. അദ്ദേഹം  സ്വത്ത്‌ നഷ്ടപ്പെട്ട് മരിച്ചു. ഈ നോവലിലെ ചില ഭാഗങ്ങള്‍ എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഇതിലെ കേളന്‍ ജയിലില്‍ ആയതു നന്നായി. ആ മൃഗങ്ങള്‍ക്ക് കുറച്ചു സമാധാനം കിട്ടിയല്ലോ.

1 comment:

  1. ശിവാനി,
    പക്ഷികളും മൃഗങ്ങളും ചെടികളും സുഖമായിരിക്കുന്ന ഒരു ലോകം നിനക്ക് ഞാന്‍ നേരുന്നു. ഇനിയും വായിക്കുക, എഴുതുക. കേലനെ നമുക്ക് ജയിലില്‍ നിന്നും വിടണ്ട എന്ന് പോലീസിനോട് പറയാം.
    സജിന്‍ ചേട്ടന്‍
    കോട്ടയം

    ReplyDelete